ടി പി വധം അന്വേഷണ റിപ്പോര്‍ട്ട് അജണ്ടയില്‍ ഇല്ലെന്ന് കാരാട്ട്

Webdunia
വെള്ളി, 10 മെയ് 2013 (11:41 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് സെക്രട്ടറി പ്രകാശ് കാരാട്ട്. ടി പി വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പിബി ചര്‍ച്ച ചെയ്യുമെന്ന് വ്യാഴാഴ്ച സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. ഇതാണ് ഇന്ന് കാരാട്ട് തിരുത്തിയിരിക്കുന്നത്.

ടിപി വധക്കേസില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. എന്നാല്‍ ടിപി കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണ കമ്മീഷനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ല. റിപ്പോര്‍ട്ട് പുറത്ത് വരാത്തതെന്തെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേക്കുറിച്ച് വി എസ് കാരാട്ടിന് കത്തയക്കുകയും ചെയ്തിരുന്നു.