ടാപ്പിംഗ് കത്തി വയറ്റില്‍ തുളച്ചു കയറി ടാപ്പിംഗ് തൊഴിലാളിയായ വീട്ടമ്മ മരിച്ചു. കല്ലറ കുറ്റിമൂട് അടപ്പുപാറയില്‍ ജയരാജന്റെ ഭാര്യ ലത(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറരക്ക് കുറ്റിമൂടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
ടാപ്പിംഗിനിടെ കാല്‍വഴുതി വീണ ലതയുടെ വയറ്റില്‍ കത്തി തറച്ചുകയറുകയായിരുന്നു. ജയരാജനും ലതയും ഒരുമിച്ചാണ് ടാപ്പിംഗിന് പോയിരുന്നത്. എന്നാല്‍ രണ്ടു ഭാഗങ്ങളിലായാണ് ഇരുവരും ടപ്പിംഗ് ചെയ്തിരുന്നത്. അതിനാല്‍ ലതയ്ക്ക് പരുക്കേറ്റ കാര്യം വൈകിയാണ് ജയരാജന്‍ അറിഞ്ഞത്.
ഉടന്‍ ലതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ലത രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.