ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്

ബുധന്‍, 29 ജനുവരി 2014 (15:08 IST)
PRO
PRO
സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജി പി എസ് സംവിധാനം സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 200 ജി പി എസ് ഉപകരണങ്ങള്‍ ഗതാഗതവകുപ്പ് വാങ്ങും. ചെക് പോസ്റ്റുകളില്‍വച്ച് അവ ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ഘടിപ്പിക്കും.

ഗ്യാസ് ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നത് നിര്‍ബന്ധമാണ്. രണ്ട് ഡ്രൈവര്‍മാര്‍ ഇല്ലാതെ സംസ്ഥാനത്ത് എത്തുന്ന ഗ്യാസ് ടാങ്കറുകള്‍ പിടിച്ചെടുക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക