ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി യൂത്ത് ഫ്രണ്ട് സംസ്ഥാന ജനരല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്. ജോസ് കെ മാണിക്ക് ചുമതല നല്‍കിയ ശേഷം സ്ത്രീപ്രാതിനിധ്യം അനുവദിക്കാതിരുന്നത് മാണി സാറിന്റെ ദീര്‍ഘവീക്ഷണമാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ടിന്റെ ചുമതലകളില്‍ നിന്ന് ജോസ് കെ മാണിയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പും കെ ബാബുവുമാണെന്ന് യൂത്ത് ഫ്രണ്ടിന്റെ യോഗങ്ങളില്‍ ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.