സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കും. ഇതിനുള്ള അണിയറ നീക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിശ്‌ചിത കാലയളവില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് നിര്‍ത്താനും ആലോചനയുണ്ട്.