ജെ എസ് എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും മാറ്റി

Webdunia
ശനി, 7 ഡിസം‌ബര്‍ 2013 (19:15 IST)
PRO
PRO
ജെ എസ് എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുന്‍ എംഎല്‍എ കെ കെ ഷാജുവിനേയും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ആര്‍ പൊന്നപ്പനേയും നീക്കം ചെയ്തതായി ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മ അറിയിച്ചു.

ഗൗരിയമ്മയുടെ വസതിയില്‍ ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടി.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കെ.ടി. ഇതിഹാസിനെ മാറ്റണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തില്‍ പാര്‍ട്ടി സെന്റര്‍ ചേര്‍ന്ന് തീരുമാനമെടുത്തു.