യു ഡി എഫുമായി ഇടഞ്ഞു നില്ക്കുന്ന ജനതാദള്‍ യുണൈറ്റഡിനെ അനുനയിപ്പിക്കാന്‍ ശ്രമം. ജെ ഡി യു അധ്യക്ഷന്‍ വീരേന്ദ്രകുമാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടെ വീരേന്ദ്രകുമാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച.
പാലക്കാട് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികളെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്ന നിലപാടില്‍ വീരേന്ദ്രകുമാര്‍ ഉറച്ച് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് തോല്‍വിക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്ന കര്‍ശന നിലപാടില്‍ തന്നെയാണ് ജെ ഡി യു. യു ഡി എഫ് ഉപസമിതി യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കിയെങ്കിലും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടില്ല.