ജീവനക്കാര്‍ക്ക് 8% ക്ഷാമബത്ത കൂട്ടി

Webdunia
ചൊവ്വ, 7 മെയ് 2013 (17:09 IST)
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ എട്ടു ശതമാനം വര്‍ദ്ധന വരുത്തുന്നു. 2013 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും ഇത് നടപ്പാക്കുക.

ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയില്‍ ധനമന്ത്രി കെഎം മാണി ഒപ്പുവച്ചിട്ടുണ്ട്. അടുത്തിടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്.

നിലവിലെ ജീവിത നിലവാര സൂചികയുടെ ഉയര്‍ച്ചയ്ക്ക് അനുസൃതമായാണ്‌ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തുന്നത്. ഇത് സര്‍ക്കാരിന്‌ അധിക സാമ്പത്തിക ബാധ്യത വരുത്തും.