ജാമ്യാപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തു; ‘മദനിക്ക് ആരോഗ്യപ്രശ്നങ്ങളില്ല, നിരവധിക്കേസുകളില്‍ പ്രതി‘

Webdunia
വ്യാഴം, 25 ജൂലൈ 2013 (14:24 IST)
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ നിലപാട്. മദനി 57 കേസുകളില്‍ പ്രതിയാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മദനിക്ക് കാഴ്ചാപ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ മദനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ സംഘം കോടതിയില്‍ മദനി നിരവധിക്കേസുകളിലെ പ്രതിയാണെന്നും തീവ്രവാദ ബന്ധമുള്‍പ്പടെയുള്ള കേസുകളുണ്ടെന്നും തുടങ്ങി മദനിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

2008 ജൂലൈ 25 ന് ബാംഗ്ലൂരിലെ വിവിധയിടങ്ങളില്‍ ഉണ്ടായ ബോംബുസ്‌ഫോടനങ്ങള്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ മദനിയെ അറസ്റ്റു ചെയ്തത്. 2010 ഓഗ്സ്റ്റ് 17നായിരുന്നു കര്‍ണാടക പൊലീസ് മദനിയെ അറസ്റ്റ് ചെയ്തത്.