ജസീറയുടെ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും നോട്ടീസ്.
സമരത്തിനു പിന്നില്‍ തീവ്രവാദ സഹായമെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ ജസീറ നല്‍കിയ പരാതിയില്‍ റവന്യു സെക്രട്ടറിക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കി.
വിഷയത്തില്‍ മന്ത്രിയുടെ മറുപടി നാലാഴ്ച്ചയ്ക്കകം വ്യക്തമായ തെളിവുകളോടെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
തീരമണല്‍ ഖനനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്.
നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.ഈ വര്‍ഷം ഇതുവരെ മണലെടുപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും എന്ത് നടപടികളെടുത്തെന്നും ജില്ല തിരിച്ച് വിശദാംശങ്ങല്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അനധികൃത മണല്‍ ഖനനം തടയാന്‍ സ്വീകരിച്ച നിയമ നിര്‍മാണപരവും ഭരണപരവുമായ നടപടികളെന്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
നേരത്തെ തേടിയ വിശദീകരണത്തിന് സംസ്ഥാന സര്‍ക്കാരും കണ്ണൂര്‍ കളക്ടറും നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മഷന്‍ പ്രതിനിധികള്‍ ജന്തര്‍മന്ദറിലെ സമരപന്തലിലെത്തി ജസീറക്ക് കൈമാറി.
ഇതിന്മേല്‍ പത്ത് ദിവസത്തിനകം മറുപടി അറിയിക്കാന്‍ ജസീറയോടും ആവശ്യപ്പെട്ടു.
കൂടുതല്‍ വിശദീകരണം തേടി മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാറിന് അയച്ച രണ്ടാമത് നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള മറ്റു പ്രധാന കാര്യങ്ങള്‍ ഇവയാണ്. 1. കടല്‍ മണല്‍ ഖനനം തടയാന്‍ കേരളത്തില്‍ നിലവിലുള്ള നിയമവും ഭരണപരമായ നടപടികളും എന്താണ്? 2. അനധികൃതമായി നടക്കുന്ന കടല്‍ മണല്‍ ഖനനം സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് കേരളത്തിന്‍െറ പക്കലുണ്ടോ? അതില്‍ നടപടിയെടുത്തുവോ?.
3. കടല്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 2013ല്‍ എടുത്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 4. ജസീറയുടെ നാടായ നീരൊഴുക്കുംചാലില്‍ ഇപ്പോഴും പൊലീസ് എയഡ് പോസ്റ്റ് ഉണ്ടോ? ഇതോടൊപ്പം ജസീറയുടെ പരാതികളില്‍ പഴയങ്ങാടി പൊലീസ് എുടത്ത കേസിന്‍െറ അന്വേഷണം ഏതുവരെയെത്തിയെന്ന് അറിയിക്കാനും മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു.
അനധികൃത ഖനനത്തിനെതിരെ നടപടിയെടുത്തെന്ന് സര്‍ക്കര്‍ പറയുന്ന നിയമം കടല്‍ തീരങ്ങള്‍ക്ക് ബാധകമല്ലെന്നും നോട്ടീസില്‍ പറയുന്നു.