ജയില്‍പ്പുള്ളിയായ സരിതയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്ന് പി സി ജോര്‍ജ്

ഞായര്‍, 21 ജൂലൈ 2013 (12:12 IST)
PRO
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായര്‍ കോടതിക്കു നല്‍കിയ മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. സരിത തട്ടിപ്പു കേസില്‍ ജയില്‍പ്പുള്ളിയാണ്. അങ്ങനെയുള്ള ഒരു ജയില്‍പുള്ളിയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെയാണ് കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കുന്ന കോടതിയില്‍ സരിത പ്രത്യേകം മൊഴി നല്‍കിയത്. മൊഴി വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു രഹസ്യമൊഴി നല്‍കണമെന്ന സരിതയുടെ ആവശ്യം.
തുടര്‍ന്ന് കോടതി അനുമതിയോടെ തന്റെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി സരിത അഞ്ചു മിനിറ്റു നേരം സംസാരിച്ചു. ഇതിനുശേഷമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.




വെബ്ദുനിയ വായിക്കുക