ജയിലില്‍ ജോപ്പനാണ് താരം; കാണാന്‍ സന്ദര്‍ശകപ്രവാഹം!

തിങ്കള്‍, 8 ജൂലൈ 2013 (15:06 IST)
PRO
PRO
ജയിലിലും ജോപ്പനാണ് താരം. സോളാര്‍ തട്ടിപ്പുകേസില്‍ പത്തനംതിട്ട സബ് ജയിലില്‍ കഴിയുന്ന ടെന്നി ജോപ്പനെ സന്ദര്‍ശിക്കാന്‍ സന്ദര്‍ശകപ്രവാഹം. വിചാരണത്തടവുകാരനായി കഴിയുന്ന ടെന്നി ജോപ്പനെ കാണാന്‍ ദിവസേന സന്ദര്‍ശകപ്രവാഹമാണ്. കാണാനെത്തുന്നവരാകട്ടെ രാഷ്ട്രീയ, വ്യവസായിക രംഗത്തെ പ്രമുഖരും.

ദിവസവും പത്തുപേര്‍ ജോ‍പ്പനെ കാണാന്‍ എത്തുന്നതായാണ് പട്ടികയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഓരോ സന്ദര്‍ശകര്‍ക്കൊപ്പവും അഞ്ചിലധികം പേര്‍ എത്തുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലിനുള്ളില്‍ ജോപ്പനെ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത്. എന്നാല്‍ ജയിലിനുള്ളില്‍ മറ്റ് തടവുകാര്‍ക്കൊപ്പം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് ജോപ്പനെ ഒഴിവാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക