പിറവം തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജോക്കബ് മന്ത്രിയാകുമെന്ന പ്രസ്താവനയുമായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും രംഗത്ത്. എന്നാല്‍ അനൂപിന്റെ വകുപ്പ് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മന്ത്രി ആര്യാടന് മുഹമ്മദ് നടത്തിയ പ്രസ്താവന ചട്ടലംഘനമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആര്യാടന് പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ല. മന്ത്രിസഭയില്‍ നിലവില്‍ ജേക്കബ് ഗ്രൂപ്പിന് പ്രാതിനിധ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിറവം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ വിജയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.