എന്‍ഡോസള്‍ഫാനെക്കുറിച്ച് ഇനിയും പഠനം വേണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ വാദം നിരര്‍ത്ഥകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ജയറാം രമേശിന്റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ തെളിവായി സ്വീകരിച്ച് ആ കീടനാശിനി നിരോധിക്കാനാവില്ലെന്ന് മന്ത്രി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാമെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ഈ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു വി എം സുധീരന്‍.
എന്‍ഡോസള്‍ഫാന്‍ ലോബിയുടെ വാദങ്ങളാണ് ജയറാം രമേശിലൂടെ പുറത്തുവരുന്നതെന്നും സുധീരന്‍ പറഞ്ഞു.