കോടതിയലക്‌ഷ്യകേസില്‍ സുപ്രീംകോടതി നാല് ആഴ്ചത്തെ തടവിനു ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് എം വി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി. കോടതിയില്‍ കീഴടങ്ങിയ ജയരാജനെ പൊലീസിനു കൈമാറി. ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
പാതയോരത്തെ യോഗ നിരോധനത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും നിരോധനത്തിനെതിരായ പ്രതിഷേധം തുടരുമെന്നും എം വി ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുമാണ് താന്‍ ജയിലില്‍ പോകുന്നത്. അതിനാല്‍ ജയിലില്‍ പോകുന്നതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടു നടത്തിയ യോഗത്തില്‍ ആയിരുന്നു വിവാദമായ ‘ശുംഭന്‍ ’ പരാമര്‍ശം. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നെന്ന് എം വി ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.