എന്നാല്‍ മെഡിക്കല്‍ കോഴ വിവാദത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള അടവായി യാത്രയെ സിപിഎം. വ്യാഖ്യാനിച്ചു. രണ്ടുതവണ യാത്ര മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ രാഷ്ട്രീയസാഹചര്യത്തില്‍ മാറ്റമുണ്ടായി എന്നനിലയിലുള്ള വിലയിരുത്തലുകള്‍ പാര്ട്ടിയില്ത്തന്നെയുണ്ടായിരുന്നു. യാത്രയുടെ തുടക്കവും ഒടുക്കവും അമിത് ഷായുടെ സാന്നിധ്യം നല്കിയ ആവേശവും ശ്രദ്ധിക്കപ്പെട്ടു.