പെരിയാറിലെ ചൊവ്വര കടവില്‍ നിന്ന് കുട്ടമശേരി ഫെറിയിലേക്ക് പോയ ജങ്കാറിലുണ്ടായിരുന്ന കാര്‍ നദിയില്‍ വീണ് കാറിലുണ്ടായിരുന്ന 83 കാരി മുങ്ങിമരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന് അബൂബക്കര്‍, മകള്‍ ഫാത്തിമ ബീവി, മകന്റെ ഭാര്യ റഷീദ എന്നിവരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്.
പറമ്പയം എളമനയിലെ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജാ ബീവിയാണ് മുങ്ങിമരിച്ചത്. ബന്ധു വീട്ടില്‍ പോയ ശേഷം കാര്‍മ്മല്‍ മനയ്ക്കപ്പടിയിലെ വീട്ടിലേക്ക് പോകവേ ജെട്ടിയോട് അടുക്കാറാകവേ 25 മീറ്റര്‍ അകലെ വച്ച് കാര്‍ ജങ്കാറില്‍ നിന്നുരുണ്ട് നദിയിലേക്ക് മറിഞ്ഞത്. ഇവരെ കാത്തു നിന്നയാളും ജങ്കാറിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.