ജഗതി ശ്രീകുമാര്‍ വീല്‍ചെയറില്‍ നിന്ന് വീണു, തലയ്ക്ക് പരുക്ക്
വ്യാഴം, 26 ഡിസംബര്‍ 2013 (21:15 IST)
PRO
നടന്‍ ജഗതി ശ്രീകുമാര്‍ വീല്‍ചയറില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റു. അദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ നിലതെറ്റി ജഗതി താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ തല തറയിലിടിച്ചാണ് പരുക്കേറ്റത്.
കോട്ടയം തമ്പലക്കാടുള്ള ഭാര്യാസഹോദരന്‍റെ വീട്ടില്‍ വച്ചാണ് ജഗതിക്ക് പരുക്കേറ്റത്.
2012 മാര്‍ച്ച് 10ന് കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാര്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. അദ്ദേഹത്തിന് ഇപ്പോഴും ചികിത്സ നടത്തുന്നുണ്ട്. സിനിമയിലേക്കുള്ള മടങ്ങിവരവ് എപ്പോഴുണ്ടാകുമെന്ന ആരാധകരുടെ ആകാംക്ഷ നിലനില്‍ക്കെയാണ് ജഗതിക്ക് വീണ്ടും പരുക്കേറ്റിരിക്കുന്നത്.