ചൈല്‍ഡ് ലൈനിന്റെ ഓഫീസില്‍ നിന്ന് പത്ത് വയസ്സുകാരനെ കാണാതായി

Webdunia
ഞായര്‍, 27 ഒക്‌ടോബര്‍ 2013 (12:53 IST)
PTI
എറണാകുളം ചൈല്‍ഡ് ലൈനിന്റെ കൊച്ചിയിലെ ഓഫീസില്‍ നിന്ന് പത്ത് വയസ്സുകാരനെ കാണാതായി. റെയില്‍വേ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറിയ കുട്ടിയെയാണ് കാണാതായത്.

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനില്‍ അലഞ്ഞുനടന്നിരുന്ന കോഴിക്കോട് നിന്നുള്ള 10 വയസ്സുകാരനെ റെയില്‍വെ പൊലീസ് ഇന്നലെ രാത്രിയാണ് ചൈല്‍ഡ് ലൈനില്‍ എത്തിച്ചത്.

ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്ന് കാട്ടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.