ചുണയുള്ള പെണ്‍കുട്ടികള്‍ ജസ്റ്റിസ് ബസന്തിന്റെ കരണത്തടിക്കണമെന്ന്‌ വിഎസ്‌

Webdunia
ശനി, 9 ഫെബ്രുവരി 2013 (18:08 IST)
PRO
നല്ല ചുണയുള്ള പെണ്‍കുട്ടികള്‍ ജസ്റ്റിസ് ബസന്തിന്റെ കരണത്തടിക്കണമെന്ന്‌ വിഎസ്‌ അച്യുതാനന്ദന്‍. സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യാവൃത്തിക്ക്‌ വിനിയോഗിച്ചിരിക്കാം എന്ന പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു വിഎസ്‌.

ബസന്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും പ്രസ്‌താവന അസംബന്ധമാണെന്നും വിഎസ്‌ പറഞ്ഞു. സൂര്യനെല്ലിക്കേസി ബസന്തിന്റെ മുകളിലുള്ള കോടതിയാണ്‌ പ്രതികരിച്ചിട്ടുള്ളത്‌. ബസന്തിന്‌ ഈ കേസില്‍ നേട്ടമുണ്ടായിരിക്കാമെന്നും അത്‌ കണ്ടെത്തേണ്ടത്‌ മാധ്യമങ്ങളാണെന്നും വി എസ്‌ പറഞ്ഞു.

താന്‍ നടത്തിയ പ്രസ്‌താവനയില്‍ കുഴപ്പമില്ലെന്ന നിലപാടില്‍ ബസന്ത്‌ ഉറച്ചു നില്‍ക്കുകയാണ്. സ്വകാര്യ സംഭാഷണം തന്റെ അനുവാദമില്ലാത്തെ ഒരു ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയതാണെന്നും ഇത്‌ മാധ്യമധര്‍മ്മത്തിനെതിരാണെന്നും ബസന്ത്‌ പറഞ്ഞു.

തലശ്ശേരിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബസന്ത്‌ ശടലിവിഷന്‍ ചാനലിന്‌ താന്‍ നല്‍കിയത്‌ അഭിമുഖമായിരുന്നില്ലെന്ന്‌ വ്യക്‌തമാക്കി. ബസന്തിന്റെ കാര്‍ തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ബാര്‍ അസോസിയേഷനും ബസന്തിന്റെ പ്രസ്‌താവനയോട്‌ പ്രതിഷേധിച്ചു. സംസ്ഥാനമൊട്ടാകെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.