ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (07:56 IST)
കഴിഞ്ഞദിവസം കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ വെട്ടേറ്റ സി പി എം പ്രവര്‍ത്തകന്‍ മരിച്ചു. ചൂണ്ടയില്‍ സ്വദേശി പ്രേമന്‍ ആണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു.
 
ബുധനാഴ്ച രാത്രിയാണ് ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടിയത്. കള്ളു ചെത്തു തൊഴിലാളിയായ പ്രേമന്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഇന്നു രാവിലെ തലസ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
 
അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. കൂത്തുപറമ്പ് നഗരസഭ പരിധിയിലും നാല് പഞ്ചായത്തുകളിലും ഹര്‍ത്താലിന് സി പി എം ആഹ്വാനം ചെയ്തിരിക്കുകയാണ്.