ചികിത്സാപിഴവ്‌ മൂലം ഭാര്യയുടെ മരണം: ഭര്‍ത്താവിന്‌ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Webdunia
ഞായര്‍, 24 മാര്‍ച്ച് 2013 (15:37 IST)
PRO
PRO
സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന്‌ ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്‌ ഏഴുലക്ഷം രൂപയും പലിശയും നല്‍കാന്‍ കോടതി ഉത്തരവായി. പുനലൂര്‍ ദീന്‍ ആശുപത്രിയില്‍ 2006 സെപ്തംബര്‍ 25ന്‌ താക്കോല്‍ദ്വാര വന്ധീകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന്‌ മരണപ്പെട്ട മിനിഫിലിപ്പിന്റെ ഭര്‍ത്താവ്‌ ഫിലിപ്പ്സ്‌ തോമസിനാണ്‌ നഷ്ടപരിഹാരം നല്‍കേണ്ടത്‌.

പുനലൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ആര്‍.ബി. അശോകന്‍, ബാലചന്ദ്രന്‍ എന്നിവര്‍ പ്രതികളാണെന്ന്‌ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. വാദിഭാഗത്തിന്‌ വേണ്ടി അഡ്വ.എന്‍. മോഹനന്‍പിള്ള, അഡ്വ. ദിനേശ്‌ സാജന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. പത്തുവര്‍ഷമായി ബഹ്‌റിനില്‍ ജോലിചെയ്യുകയാണ്‌ ഫിലിപ്പ്സ്‌ തോമസ്‌. രണ്ടുമക്കളുണ്ട്‌. ഗള്‍ഫില്‍ നിന്നും അവധിക്ക്‌ നാട്ടിലെത്തിയ സമയത്തായിരുന്നു സംഭവം നടന്നത്‌.