കഴിഞ്ഞ തവണ ചാലക്കുടി സീറ്റില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിനു വിജയിച്ച് ലോക്സഭയിലെത്തിയ ധനപാലന് ഇത്തവണ ചാക്കോയ്ക്ക് വേണ്ടി സീറ്റു മാറി തൃശൂരില്‍ മത്സരിക്കേണ്ടി വന്നെങ്കിലും തൃശൂരില്‍ നല്ല ആത്മവിശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എമ്പാടും ഗ്രൂപ്പുകള്‍ക്കതീതമായി തന്നെ തന്നെ വരവേല്‍ക്കാന്‍ എത്തിയത് തന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു എന്നാണു കരുതുന്നതെന്നും അദ്ദേഹം പറയുന്നു.
ധനപാലനെ വരവേല്‍ക്കാനായി മന്ത്രി സി.എന്‍ ബാലകൃഷ്ണനൊപ്പം തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ യും ഡിസിസി പ്രസിഡന്‍റ് ഒ അബ്ദുറഹിമാന്‍ കുട്ടിയും എത്തിയതും ഇതിനു തെളിവായി അദ്ദേഹം കരുതുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിടാനായി ലീഡര്‍ കരുണാകരന്‍റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
പ്രചാരണത്തിനു തുടക്കമിടുന്ന അവസരത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനും അവിടെ എത്തിയിരുന്നു. പ്രചാരണത്തിനായി മുന്‍ മുകുന്ദപുരം എംപി സാവിത്രി ലക്ഷ്മണന്‍, തൃശൂര്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍ എന്നിവരും എത്തിയിരുന്നു.
ഇതിനിടെ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ ചൊടിപ്പിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ തൃശൂരില്‍ വരുത്തന്മാരെ വേണ്ടെന്നു പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഐ ഗ്രൂപ്പുകാരോട് ചോദിക്കണമെന്നും തനിക്ക് പാര്‍ട്ടിയുടെ കാര്യം മാത്രം അറിയാമെന്നും പറഞ്ഞത് പറഞ്ഞു. ധനപാലന്‍ ഇവിടെ ജയിക്കാതെ എവിടെപ്പോകാന്‍ എന്നാണു അദ്ദേഹം തിരിച്ചു ചോദിച്ചത്. അതേ സമയം ചാക്കോ മണ്ഡലം മാറിയത് അദ്ദേഹത്തിനു മത്സരം കുറേക്കൂടി എളുപ്പമാവാനായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.