ചാക്ക് രാധാകൃഷ്ണന് ജാമ്യമില്ല

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2013 (18:38 IST)
മലബാര്‍ സിമന്റ്സ് മുന്‍ കന്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

രാധാകൃഷ്ണന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജി‌സ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്.

2011 ജനുവരി 24നാണ് പുതുശ്ശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവായത്.