വിവാദമായ ചന്ദ്രബോസ് വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. കോടതി അവധി ആയിരുന്നതിനാലാണ് വിചാരണ നടപടികള്‍ നീണ്ടു പോയത്. തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കുക.
എന്നാല്‍, സ്ഥലം മാറ്റത്തെ തുടര്‍ന്ന് ഒഴിവുണ്ടായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. അതിനാല്‍, ഇന്ന് കാര്യമായ നടപടി ക്രമങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ദിവസത്തിനകം ജഡ്ജി നിയമനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം കാപ്പാ നിയമം ചുമത്തിയതിനെതിരെയും കുറ്റപത്രം സമര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചും നിസാം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ പ്രതി നിസാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.