വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തൃശൂര്‍ ശോഭ സിറ്റിയിലെ സുരക്ഷ ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നിസാം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
നിസാമിന് ഉന്നതബന്ധങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചില കേസുകള്‍ നിസാം ഒത്തുതീര്‍പ്പാക്കിയത് ഉന്നതസ്വാധീനം വെളിവാക്കുന്നുവെന്നും കോടതി പറഞ്ഞു.
ഇതിനിടെ ചന്ദ്രബോസിന്റെ മൊഴിയെടുക്കാതിരുന്നതിന് പേരാമംഗലം സിഐ ബിജുകുമാറിനെതിരെ ഉപലോകായുക്ത അറസ്റ്റ് ചെയ്തു. ചന്ദ്രബോസിന്റെ മരണമൊഴി എടുക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസ് വരുത്തിയതെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. മൊഴി രേഖപ്പെടുത്താന്‍ നാലു ദിവസത്തോളം സമയം നല്കിയിട്ടും പൊലീസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല.
ആരോഗ്യപരമായും മാനസികപരമായും മൊഴി നല്കുന്നതിന് ചന്ദ്രബോസ് തയ്യാറാകുമ്പോള്‍ പൊലീസിനെ അറിയിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, പൊലീസിനെ ഇക്കാര്യം അറിയിക്കാത്ത സാഹചര്യം ഉണ്ടായിരുന്നോ എന്ന് ഉപലോകായുക്ത അന്വേഷിക്കും.