ഗ്രൂപ്പിന്റെ അതിപ്രസരം വേണ്ട: വി എം സുധീരന്‍ തുറന്നടിക്കുന്നു

Webdunia
ശനി, 15 ഫെബ്രുവരി 2014 (15:36 IST)
PRO
PRO
സംസ്ഥാനത്ത് ഗ്രൂപ്പിന്റെ അതിപ്രസരം ഇല്ലാതെ കോണ്‍ഗ്രസ് മുന്നോട്ടുപോകണമെന്ന് കെപിസി‌സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പിന്റെ പേരില്‍ പാര്‍ട്ടി പ്രവർത്തനം നിര്‍ത്തിയ കോണ്‍ഗ്രസുകാരുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരണമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും സുധീരന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. കോണ്‍ഗ്രസിന് ഒറ്റ ഗ്രൂപ്പ് മാത്രമേയുള്ളൂ എന്ന് സോണിയ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍.