സൌമ്യ വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിക്ക് സെന്‍ട്രല്‍ ജയിലില്‍ അക്രമം നടത്തിയതിന് കോടതി 23 മാസം തടവും 1000 രൂപ പിഴയും വിധിച്ചു. വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സെല്ലിനകത്ത് ഉണ്ടായിരുന്ന കാമറ അടിച്ചു തകര്‍ക്കുകയും ജയില്‍ ജീവനക്കാരുടെ മേല്‍ മലം വാരിയെറിയുകയും ചെയ്തെന്ന കേസിലാണ് ശിക്ഷ.
ജയിലില്‍ ഇയാള്‍ നടത്തിയ പരാക്രമത്തെ തുടര്‍ന്ന് 20,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന സെല്ലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഇയാള്‍ തല്ലിത്തകര്‍ത്തിരുന്നു.
വാര്‍ഡന്മാര്‍ക്ക് നേരെ ഗൊവിന്ദച്ചാമി വധഭീഷണി മുഴക്കിയിരുന്നു. ഒരാളെ കൊന്ന തനിക്കു മറ്റൊരാളെക്കൂടി കൊല്ലാന്‍ മടിയില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി. ഭക്ഷണം നല്‍കുന്ന പാത്രത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ ഇയാള്‍ അത് വാര്‍ഡന്മാര്‍ക്ക് നേരെ എറിയുകയും ചെയ്തു.
ബിരിയാണി വേണം എന്നാവശ്യപ്പെട്ട് നിരാഹാരം കിടന്ന ഇയാള്‍ മട്ടണ്‍കറി കിട്ടിയപ്പോള്‍ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ജയിലില്‍ ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമം നടത്തുകയുണ്ടായി.