ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (11:40 IST)
PRO
ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ക്ഷേത്രത്തിന് സമീപം അനാഥരായ വൃദ്ധരുമായി കമ്മീഷന്‍ അംഗം കെ.എ തുളസിയാണ് ഇക്കാര്യം അറിയിച്ചത്. തൃശ്ശൂര്‍ മുക്കാട്ടുകര സ്വദേശിയായ വൃദ്ധയെ തിരികെയെത്തിക്കാന്‍ നടപടിയായതായി അവര്‍ അറിയിച്ചു.

മൂന്നൂറിലധികം അഗതികളായ മാതാപിതാക്കള്‍ ക്ഷേത്രപരിസരത്ത് ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇവരുടെ പുനരധിവാസത്തിന് നടപടിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.