ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യല്‍‍; ദിലീപിനെ ചോദ്യം ചെയ്ത രീതിയെ വിമര്‍ശിച്ച് സെന്‍‌കുമാര്‍

Webdunia
ശനി, 1 ജൂലൈ 2017 (13:59 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും നാധിര്‍ഷയേയും ചോദ്യം ചെയ്ത രീതിയെ വിമര്‍ശിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. സംഘത്തലവന്‍ ഇല്ലാതെയാണ് ദിലീപിനെ ചോദ്യം ചെയ്തത്. അതൊരു ശരിയായ രീതിയല്ല. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യല്‍.

പൊലീസ് ആസ്ഥാനത്ത് എഡിജിപി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചത്, ന്യൂറോ സര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയതുപോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു തരത്തിലും കഴിവ് തെളിയിക്കാന്‍ കഴിയാത്ത ഒരു ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാക്ക് പരിപാടിയില്‍ സെന്‍കുമാര്‍ പറഞ്ഞു.

ഏറെ നാളത്തെ നിയമപോരാട്ടത്തിനുശേഷം സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ലാ നടക്കുന്നതെന്നും പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം വേണമെന്നും ഇന്നലെ സെന്‍കുമാര്‍ പറഞ്ഞിരുന്നു. 
 
Next Article