ഗണേഷ് കുമാറിന്റെ സദാചാര ബോധത്തില്‍ വെള്ളാപ്പള്ളിക്ക് സംശയം

ശനി, 5 ജനുവരി 2013 (17:06 IST)
PRO
PRO
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സദാചാരബോധത്തില്‍ സംശയമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലും സംശയമുണ്ടെന്നും ആര്‍ ബാലകൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു.

രാജാവ്‌ നന്നായെങ്കില്‍ മാത്രമേ പ്രജകളും നന്നാകൂ. പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത ഗണേഷ്‌ അച്ഛന്‍ പറഞ്ഞാലെങ്കിലും കേള്‍ക്കേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വളര്‍ത്തിവലുതാക്കിയ മക്കളില്‍ നിന്ന്‌ നീതിയോ ന്യായമോ ധര്‍മമോ തിരികെ കിട്ടാത്തതിന്റെ വേദന ബാലകൃഷ്ണപിള്ള അനുഭവിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു പിള്ളയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇരുവരും തമ്മില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്.

വെബ്ദുനിയ വായിക്കുക