മന്ത്രി കെ ബി ഗണേഷ് കുമാര്‍ മികച്ച മന്ത്രിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസ്ഥാനത്ത് നിന്ന് ഗണേശിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര് ബാലകൃഷ്ണപിള്ള അയച്ച കത്ത് തനിക്ക് ലഭിച്ചു. ഗണേഷ് കുമാറിനെ മാറ്റുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗണേഷ് കുമാറിനെ മാറ്റണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണെന്നും രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.