ക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്ത് അകത്തു കയറി; മോഷണമല്ല ലക്ഷ്യം; ലക്ഷ്യം ഒന്ന് മാത്രം !

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (10:19 IST)
പെരുമാംകണ്ട വെണ്ണുള്ളിക്കാവ് ഭഗവതി ശാസ്താ ക്ഷേത്രത്തിൽ ആക്രമം. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.  ശ്രീകോവിൽ തകർത്ത് അകത്ത് കടന്ന അക്രമികൾ തിടമ്പ് വിരൂപമാക്കി. ഞായറാഴ്ച ക്ഷേത്രത്തിലെത്തിയവരാണ് ക്ഷേത്രം തുറന്നു കിടക്കുന്നതും തിടമ്പ് വികൃതമാക്കിയതായും കണ്ടത്. തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 
സംഭവം മോഷണ ശ്രമമല്ലെന്ന് ശാസ്ത്രീയ അന്വേഷണ വിഭാഗം നത്തിയ പരിശോധനയില്‍ വ്യക്തമാണ്. ക്ഷേത്രത്തിൽ ഇതിനു മുമ്പും സമാനമായ ആക്രണം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ ക്ഷേത്രത്തിൽ കയറിയ സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിലെ ഉരുളിയും വിളക്കുകളും അടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കല്ലൂർക്കാട് എസ്ഐ വിഎസ് ശിവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Next Article