കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല: മുലായം

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2008 (19:50 IST)
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മൂലായം സിംഗ് യാദവ്. കേരളത്തില്‍ അബ്ദുള്‍ നാ‍സര്‍ മദനിയുടെ നേതൃത്വത്തിലുളള പിഡിപിയുമായി ചേര്‍ന്ന് സോഷ്യലിസ്റ്റ് ഐക്യം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുടെ യുഎന്‍പിഎ സഖ്യം കേരളത്തിലേക്കും വ്യാപിപ്പിക്കും. കേരളത്തില്‍ യുഎന്‍പിഎ താമസിയാതെ മൂന്നാം ശക്തിയാകുമെന്ന് മുലായം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും ഇതില്‍ ഉള്‍പ്പെടും.

ഇടത്കക്ഷികളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ പരിപാടിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 19ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായും സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദനുമായും ചര്‍ച്ച നടത്തുമെന്നും മൂലായം വ്യക്തമാക്കി.