കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസിലുള്ളത് ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണെന്നും അത് കോണ്‍ഗ്രസ് തന്നെ പരിഹരിച്ചോളാമെന്നും ആര്യാടന് പറഞ്ഞു.
ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നും ഘടകകക്ഷികളുടെ പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും ആര്യാടന് വ്യക്തമാക്കി.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെന്നും അതിനെ കോണ്‍ഗ്രസില്‍ ആരും എതിര്‍ക്കില്ല. എന്നാല്‍ എപ്പോഴാണെന്ന് പറയാനാകില്ല. ഘടകകക്ഷികള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് മുന്നണിയില്‍ പറയണമെന്നും ആര്യാടന് നിര്‍ദ്ദേശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.