കോടതിയിൽ കൊണ്ടുപോകവേ കൊലക്കേസ് പ്രതി ചെയ്തത്...

വ്യാഴം, 25 മെയ് 2017 (08:15 IST)
കോടതിയിലേക്ക്  കൊണ്ടുപോകവേ രക്ഷപെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. സബ് ജയിലിൽ നിന്നും കോടതിയിലേക്ക് ഹാജരാക്കാൻ ബേസിൽ കൊണ്ടുപോകവേ കുമാരപുരം പൊത്തപ്പള്ളി ശാന്താഭവനിൽ വേണു ആൺ രക്ഷപെടാൻ ശ്രമിച്ചത്.  
 
മാധവാ ജങ്ഷനിലെ ഭരണിക്കാവ് പുത്തൻപുരയിൽ ബാവുവിന്റെ മകൾ പുഷ്പകുമാരിയെ കൊലചെയ്ത കേസിലെ പ്രതിയാണ് വേണു. മാവേലിക്കര സബ് ജയിലിൽ നിന്നും കോടതിയിലേക്ക് ഹാജരാക്കാൻ രണ്ടു പോലീസുകാർക്കൊപ്പം ബസിലാണ് വേണുവിനെ കൊണ്ടുവന്നത്.  
 
ഹരിപ്പാട് - മാവേലിക്കര റോഡിൽ പള്ളിപ്പാട് ജങ്ഷനിൽ ആയിരുന്നു സംഭവം. യാത്രക്കാരെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ അടുത്തുണ്ടായിരുന്ന പോലീസുകാരനെ തള്ളിയിട്ട് ഓടുകയായിരുന്നു വേണു. കൈവിലങ് ഇല്ലാതിരുന്നതിനാൽ യാത്രക്കാർക്ക് ആദ്യം കാര്യം മനസ്സിലായില്ല. കൊലക്കേസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞപ്പോൾ ബേസിൽ ഉണ്ടായിരുന്നവരും ഓട്ടോക്കാരും ചേർന്ന് വേണുവിന്റെ പുറകെ ഓടി അയാളെ പിടികൂടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക