മാവേലിക്കര മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി കൊടിക്കുന്നില്‍ സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണു ഹര്‍ജി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും പാര്‍ലമെന്റിന്റെ പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാണെന്നും കൊടിക്കുന്നില്‍ സുരേഷ് കോടതിയെ ബോധിപ്പിച്ചു.
പാര്‍ലമെന്റ് നടപടി ക്രമങ്ങളെ കുറിച്ചു മന്ത്രിമാരോട് ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.