കൊച്ചി മെട്രോ പദ്ധതിക്കായുള്ള കോച്ചുകളുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കോച്ചുകളുടെ നിര്‍മ്മാണം നടക്കുന്നത്. കരാറുകാരായ അല്‍സ്റ്റോമിന്റെ ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലുള്ള ഫാക്‌ടറിയിലാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി എട്ടു മാസത്തിനകം കോച്ചുകള്‍ കൊച്ചിയിലെത്തിക്കും. കോച്ചുകളുടെ നിര്‍മാണ ഉദ്ഘാടനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്ന് നിര്‍വ്വഹിക്കും. യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സുഖയാത്രയ്ക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് കോച്ചുകള്‍ രൂപകല്പന ചെയ്യുന്നത്. ഒരു കോച്ചിന് 8.4 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ ആവശ്യമുള്ള 75 കോച്ചുകളും ഡിസംബറോടെ ലഭ്യമാകും.
ഏറ്റവും കുറഞ്ഞ ചെലവിലാണ് മെട്രോ കോച്ചുകളുടെ നിര്‍മ്മാണം. ഭാവിയില്‍ ഡ്രൈവറില്ലാതെ ട്രെയിന്‍ ഓടിക്കാവുന്ന തരത്തില്‍ ഇവ മാറ്റിയെടുക്കാനാകും.