കൊക്കെയ്ന്‍ കേസില്‍ ചെന്നൈയില്‍ അറസ്റ്റിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. പഞ്ചാബ് സ്വദേശിയായ ജസ്വീര് സിംഗ്, തമിഴ്നാട് സ്വദേശി പൃഥ്വിരാജ് എന്നിവരെയാണ് കഴിഞ്ഞദിവസം ചെന്നൈയില്‍ അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ്ഇവരെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ്സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച ഉച്ചയോടെയാണ് ചെന്നൈയില്‍ പ്രതികള്‍ പിടിയിലായത്.
കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കാവെ കോളിന്‍സിനെ ചോദ്യം ചെയ്തതില്‍ നിന്നാണ്ജസ്വീര് സിംഗിനെയും പൃഥിരാജിനെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന്ലഭിച്ചത്. രേഷ്മയുടെ കാമുകനാണ് പിടിയിലായ പ്രൃഥ്വിരാജ്. പ്രിഥ്വിരാജിന്റെ സുഹൃത്താണ്ജസ്വീര് സിംഗും ഒക്കാവെയും.
കൊക്കെയ്ന്‍ കേസിന്റെ കുറ്റപത്രം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ ജനുവരി 30നായിരുന്നുഅറസ്റ്റിലായത്.