പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷയില്‍ പ്രതികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇത് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്. സാങ്കേതിക പിഴവുകള്‍ തിരുത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.