കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍

Webdunia
ബുധന്‍, 21 ജനുവരി 2009 (19:01 IST)
പരീക്ഷകള്‍ മാറ്റിവെച്ചു

കേരള സര്‍വകലാശാല ഫെബ്രുവരി രണ്ട് മുതല്‍ ഏഴു വരെ നടത്താനിരുന്ന വിദൂരപഠനപരീക്ഷകളൊഴികെയുള്ള എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും, സര്‍വകലാശാലാ യുവജനോത്സവം പ്രമാണിച്ച്‌ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും.

പി ജി സെമസ്റ്റര്‍ കോഴ്സ്‌ : കോളേജ്‌ മാറ്റത്തിന്‌ അപേക്ഷിക്കാം

കേരള സര്‍വകലാശാലയുടെ കീഴിലെ സര്‍ക്കാര്‍ / സെല്‍ഫ്‌ ഫൈനാന്‍സിംഗ്‌ കോളേജുകളില്‍ മെരിറ്റ്‌/ മാനേജ്മെന്റ്‌ ക്വാട്ടയില്‍ 2008-09 അധ്യയനവര്‍ഷം പി ജി സെമസ്റ്റര്‍ പ്രോഗ്രാമില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ കോളേജ്‌ മാറ്റത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഒരു കോളേജില്‍ നിന്ന്‌ മറ്റൊരു കോളേജിലേക്ക്‌ മാറ്റം ലഭിക്കാന്‍ അവരും ഒരേ ഗണത്തിലും ഫീസ്‌ വ്യവസ്ഥയിലുമുള്ളവയായിരിക്കണം. രണ്ട് കോളേജിലെയും വിഷയം/ ബ്രാഞ്ച്‌ ഒരേ സ്കീമിലും സിലബസിലും ഉള്ളതായിരിക്കണം. ഇപ്പോള്‍ പഠിക്കുന്ന കോളേജിലെയും മാറ്റം ആഗ്രഹിക്കുന്ന കോളേജിലെയും പ്രിന്‍സിപ്പല്‍മാര്‍ സാക്‍ഷ്യപ്പെടുത്തിയ അപേക്ഷ പ്രോസസിംഗ്‌ ഫീസായ 100 രൂപയുടെ കേരള സര്‍വകലാശാലാ ചെലാന്‍ (എസ്‌ ബി റ്റി/ എസ്‌ ബി ഐ / ഡി സി ബി ഡി ഡി യെങ്കില്‍ 110 രൂപ) സഹിതം രജിസ്ട്രാര്‍ കേരള സര്‍വകലാശാല, തിരുവനന്തപുരം -34 എന്ന വിലാസത്തില്‍ ജനുവരി 31-നകം ലഭിക്കണം. വിശദവിവരങ്ങള്‍
www.keralauniversity.edu എന്ന വെബ്സൈറ്റില്‍ ലഭിക്കും.

എം എസ്സി (ഐ ഡി ഇ) മാത്തമാറ്റിക്സ്‌ പ്രോജക്ട്‌

കേരള സര്‍വകലാശാല രാംവര്‍ഷ വിദൂരപഠന എം എസ്സി മാത്തമാറ്റിക്സ്‌ (2007-09) വിദ്യാര്‍ത്ഥികള്‍, പ്രോജക്ട്‌ ഡിസ്കഷനുവേണ്ടി ജനുവരി 26-ന്‌ രാവിലെ 10 മണിക്ക്‌ കാര്യവട്ടം ഐ ഡി ഇ യില്‍ ഹാജരാകണം.

ബി എസ്സി മാത്തമാറ്റിക്സ്‌ സമ്പര്‍ക്കക്ലാസ്‌

കേരള സര്‍വകലാശാല ഒന്നാംവര്‍ഷ വിദൂരപഠന ബി എസ്സി മാത്തമാറ്റിക്സ്‌ വിദ്യാര്‍ത്ഥികളുടെ സമ്പര്‍ക്കക്ലാസ്‌ ജനുവരി 25 മുതല്‍ വഴുതക്കാട്‌ സംഗീതവിഭാഗത്തില്‍ രാവിലെ 9.30മുതല്‍ നടത്തും. പി ജി അസൈന്‍മെന്റ്‌ ജനുവരി 30 വരെ കേരള സര്‍വകലാശാല കാര്യവട്ടം പഠന കേന്ദ്രത്തിലെ എല്ലാ വിഷയങ്ങളിലെയും രാംവര്‍ഷ വിദൂരപഠന പി ജി അസൈന്‍മെന്റ്‌ ജനുവരി 30-നകം സമര്‍പ്പിക്കണം.

ബഷീര്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും

കേരള സര്‍വകലാശാല അന്താരാഷ്ട്ര കേരളപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണ പ്രഭാഷണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ജനുവരി 23-ന്‌ രാവിലെ 11-ന്‌ കാര്യവട്ടം കേരളപഠനകേന്ദ്രം ഹാളില്‍ ചേരുന്ന ചടങ്ങില്‍ ഡോ സി ആര്‍ പ്രസാദ്‌, ശ്രീമതി നടാഷ എന്നിവര്‍ പ്രഭാഷണം നടത്തും