ബി.ടെക് ക്ലാസ് കേരള സര്‍വകലാശാലയുടെ കീഴിലെ എന്‍ജിനീയറിംഗ് കോളേജുകളില്‍ നാലാം സെമസ്റ്റര്‍ ബി.ടെക് ക്ലാസ് ജനുവരി 12-നും ആറാം സെമസ്റ്റര്‍ ക്ലാസ് ജനുവരി 22-നും എട്ടാം സെമസ്റ്റര്‍ ക്ലാസ് ജനുവരി 19-നും തുടങ്ങും.
മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ ഹാജരാകണ ം കേരള സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിന് തിരുവനന്തപുരം സംസ്കൃത കോളേജില്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ജനുവരി 12-ന് രാവിലെ 9.30-ന് ഹാജരാകണം.ഹാജരാകാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കുതാണെന്ന് സര്‍വകലാശാല അറിയിച്ചു.
എം.പി.എ. പ്രാക്ടിക്കല്‍ പരീക് ഷ കേരള സര്‍വകലാശാല മൂന്നും നാലും സെമസ്റ്റര്‍ എം.പി.എ. പ്രാക്ടിക്കല്‍ (വോക്കല്‍, വീണ, വയലിന്‍, മൃദംഗം) തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ രാവിലെ 9.30 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ പരീക്ഷാകേന്ദ്രത്തില്‍ ലഭിക്കും.
എം.ബി.ബി.എസ്. പരീക് ഷ കേരള സര്‍വകലാശാല ജനുവരി 28-ന് തുടങ്ങു മൂന്നാം പ്രൊഫഷണല്‍ എം.ബി.ബി.എസ്. പാര്‍ട്ട് രണ്ട് (2003 അഡിഷണല്‍ ബാച്ച്), ഫെബ്രുവരി 11-ന് തുടങ്ങുന്ന മൂന്നാം പ്രൊഫഷണല്‍ എം.ബി.ബി.എസ്. പാര്‍ട്ട് ഒന്ന് (2004 അഡിഷണല്‍ ബാച്ച്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 14 (50 രൂപ പിഴയോടെ ജനുവരി 16) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനുപുറമേ 300/- രൂപ സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.
പി.ജി. (സി.എസ്.എസ്) പരീക് ഷ കേരള സര്‍വകലാശാല ജനുവരി 28-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍, ജനുവരി 22-ന് തുടങ്ങു മൂന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്സി, എം.കോം/ എം.സി.ജെ (സി.എസ്.എസ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 14( 50 രൂപ പിഴയോടെ ജനുവരി 16) വരെ അപേക്ഷിക്കാം.
എം.ബി.എ (ഈവനിംഗ്) പ്രവേശനപ്പരീക്ഷാഫല ം കേരള സര്‍വകലാശാല 2008 ഡിസംബര്‍ 21-ന് നടത്തിയ ഈവനിംഗ് എം.ബി.എ പ്രവേശനപ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2009 ജനുവരി 15-ന് സര്‍വകലാശാല സെനറ്റ് ഹാള്‍ കാമ്പസിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരള (ഐ.എം.കെ) യില്‍ രാവിലെ 9.30 മുതല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ അഡ്മിഷന്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ ഐ.എം.കെ ഓഫീസുമായി ബന്ധപ്പെടണം.
എം.എസ്സി. ബയോ-ഇന്‍ഫര്‍മാറ്റിക്സ് ഫല ം കേരള സര്‍വകലാശാല 2008 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി.ബയോ-ഇന്‍ഫര്‍മാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 30 വരെ അപേക്ഷിക്കാം.
എല്‍.എല്‍.എം. പരീക്ഷാഫല ം കേരള സര്‍വകലാശാല 2008 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സാഹിത്യ ക്യാമ്പ് കേരള സര്‍വകലാശാലാ യൂണിയന്‍ ജനുവരി 21, 22, 23 തീയതികളില്‍ സാഹിത്യക്യാമ്പ് സംഘടിപ്പിക്കുു. ആലപ്പുഴയില്‍ നടക്കു ഈ ക്യാമ്പില്‍ ഒരു കോളേജില്‍ നി് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ചെയര്‍മാന്‍/ ജനറല്‍ സെക്രട്ടറി, കേരള സര്‍വകലാശാല യൂണിയന്‍, പി.എം.ജി. ജംഗ്ഷന്‍, തിരുവനന്തപുരം എ വിലാസത്തില്‍ ജനുവരി 15-ന് മുമ്പ് ബന്ധപ്പെടണം. ഫോ. 9447856357, 9846589384.
കംപാരേറ്റെവ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്സ് കേരള സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജില്‍ യൂണിവേഴ്സിറ്റി/ കോളേജ് അധ്യാപകര്‍ക്കുവേണ്ടി 2009 ജനുവരി 28 മുതല്‍ ഫെബ്രുവരി 17 വരെ നടത്തു കംപാരേറ്റെവ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, തമിഴ് തുടങ്ങി എല്ലാ ഭാഷാവിഷയ ങ്ങളും കൈകാര്യം ചെയ്യു അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫാറവും വിശദവിവരങ്ങളും അക്കാദമിക് സ്റ്റാഫ് കോളേജില്‍ നിന്നും സര്‍വകലാശാല വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പലിന്റെ സാക്‍ഷ്യപത്രത്തോടൊപ്പം ‘ദ ഡയറക്ടര്‍, അക്കാദമിക് സ്റ്റാഫ് കോളേജ്, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം-695 581 എ വിലാസത്തില്‍ 2009 ജനുവരി 20-ന് മുമ്പ് ലഭിക്കണം.