കേരളത്തിന് നഷ്ടമായത് ഒരു വിജ്ഞാന ഭണ്ഡാരത്തെ: തിലകന്‍

ചൊവ്വ, 24 ജനുവരി 2012 (09:05 IST)
PRO
PRO
അഴീക്കോടിന്റെ മരണത്തോടെ ഒരു വിജ്ഞാന ഭണ്ഡാരത്തെ ആണു കേരളത്തിനു നഷ്ടപ്പെട്ടതെന്ന് നടന്‍ തിലകന്‍. നടനെന്ന നിലയില്‍ തനിക്ക്‌ ഏറ്റവും വലിയ സ്ഥാനം വാക്കുകളാല്‍ തന്ന ആളാണ്‌ സുകുമാര്‍ അഴീക്കോടെന്ന് തിലകന്‍ അനുസ്മരിച്ചു. അതിലും വലിയ ഒരു പുരസ്കാരം തനിക്കു ലഭിക്കാനില്ലെന്നും തിലകന്‍ അഭിപ്രായപ്പെട്ടു.

അഭിനേതാക്കളുടെ സംഘടനയായ അമ്മ തിലകന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അഴീക്കോട് രംഗത്ത് വന്നിരുന്നു. ഇത് വന്‍ വിവാദമായിരുന്നു. ഇത് നടന്‍ മോഹന്‍ലാലുമായുള്ള വാക്‍പയറ്റായി മാറുകയായിരുന്നു.

തുടര്‍ന്ന് അഴീക്കോട് മോഹന്‍‌ലാലിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് പി‌ന്‍‌വലിച്ചിട്ട് അധികം നാളുകളായില്ല.

വെബ്ദുനിയ വായിക്കുക