കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമില്ല; ചെന്നിത്തലയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് മുരളീധരന്‍

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (15:27 IST)
PRO
PRO
കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും മുരളീധരന്‍ പറഞ്ഞു.

എസ്എംഎസ് അടിസ്ഥാനമാക്കിയല്ല കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവരെ വിഡ്ഢിയെന്ന് മാത്രമേ താന്‍ വിളിക്കുവെന്നും മുരളി പറഞ്ഞു. എന്‍എസ്എസും എന്‍എന്‍ഡിപിയും ഉള്‍പ്പെടെയുള്ളവരുമായി നല്ല ബന്ധമുണ്ടാകണമെന്നും എന്നാലേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നല്ല വിജയമുണ്ടാകൂവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.