കെഎസ്‌ആര്‍ടിസി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍. 152.89 കോടി രൂപയാണു മാര്‍ച്ച് മാസത്തിലെ നഷ്ടം. മാര്‍ച്ച് മാസത്തിലെ വരുമാനമാകട്ടെ 141.46 കോടി രൂപ മാത്രം. ചെലവാകട്ടെ 294.35 കോടി രൂപയും. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ വിതരണവും നിലച്ചിരിക്കുകയാണ്.
ഡീസല്‍ വിലവര്‍ധന ഒഴിവാക്കിയിട്ടും ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 25.5 കോടി രൂപയുടെ അധികബാധ്യതയാണു വന്നിരിക്കുന്നത്. ഫെബ്രുവരിയില്‍ നഷ്ടം 127.39 കോടി രൂപയായിരുന്നു. വരുമാനം എത്ര കൂടിയാലും പ്രതിസന്ധിയില്‍ നിന്നു കരകയറാത്ത അവസ്ഥയിലാണു കെഎസ്‌ആര്‍ടിസി.