കുളിമുറിയില്‍ ഒളിക്യാമറ; കാമുകന്‍ മുങ്ങി

Webdunia
ബുധന്‍, 9 ഫെബ്രുവരി 2011 (18:54 IST)
PRO
PRO
കൊല്ലത്തെ പ്രശസ്ത എഞ്ചിനീയറിംഗ് കൊളേജിലെ വനിതാ ഹോസ്റ്റലിന്റെ കുളുമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് കൂട്ടുകാരുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച വയനാട് സ്വദേശിനിയായ പെണ്‍‌കുട്ടിയുടെ കാമുകനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. വയനാട് സ്വദേശിയും തിരുച്ചിറപ്പള്ളിയിലുള്ള ഒരു എന്‍ജിനീയറിംഗ്‌ കോളജിലെ വിദ്യാര്‍ത്ഥിയുമായ കാമുകന് വേണ്ടിയാണ് താന്‍ തന്റെ തന്നെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചതെന്നായിരുന്നു പെണ്‍‌കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. പോലീസ്‌ തിരുച്ചറിപ്പള്ളിയിലെത്തുന്നതിന്‌ മുമ്പു തന്നെ ‘കാമുകന്‍’ ഹോസ്റ്റലില്‍നിന്നും കോളജില്‍ നിന്നും മുങ്ങിയതായാണ്‌ വിവരം. കാമുകനെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊലീസ് സംഘം ബുധനാഴ്ച തിരുച്ചിറപ്പള്ളിയില്‍ നിന്ന് തിരിച്ചെത്തും എന്നറിയുന്നു.

കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിന്‍റെ ഹോസ്റ്റലിലാണ്‌ സംഭവം. ഹോസ്റ്റലിന്‍റെ ഒരു പൊതുകുളിമുറിയില്‍ വിദ്യാര്‍ത്ഥിനി രഹസ്യമായി തന്‍റെ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു പെണ്‍കുട്ടി കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മൊബൈല്‍ ഫോണ്‍ തറയില്‍ വീണു. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ വഴി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്.

മൊബെയില്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച വിദ്യാര്‍ഥിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാമുകന് വേണ്ടിയാണ് താന്‍ തന്റെ തന്നെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചതെന്നായിരുന്നു പെണ്‍‌കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ കോളജ്‌ മാനേജ്‌മെന്റിന്‌ നല്‍കിയ വിശദീകരണകുറിപ്പില്‍ സ്വന്തം നഗ്നത കാണാനായിരുന്നു ക്യാമറ വെച്ചതന്നാണ് പറഞ്ഞിരിക്കുന്നത്. എന്തായാലും, സഹപാഠികളുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. വയനാട്ടില്‍ നിന്ന്‌ എത്തിയ മാതാപിതാക്കള്‍ക്കൊപ്പം നിബന്ധനകളോടെ വിദ്യാര്‍ഥിനിയെ പറഞ്ഞയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ദിവസമായി കേരളാ പോലീസ്‌ സംഘം തിരുച്ചിറപ്പള്ളിയിലായിരുന്നു. കാമുകന്‍ മുങ്ങിയ സാഹചര്യത്തില്‍ സ്വദേശമായ വയനാട്ടിലും പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. വിദ്യാര്‍ഥിനിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും നാലു സിം കാര്‍ഡുകളും ലാപ്ടോപ്പും സൈബര്‍ സെല്ലിന്റെ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ വിഭാഗം പരിശോധനയ്ക്ക്‌ അയച്ചിരിക്കുകയാണ്‌. എന്തായാലും കാമുകന്‍ മുങ്ങിയതോടെ ഒളിക്യാമറ സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് വെളിപ്പെട്ടിരിക്കുകയാണ്,