കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും കോടതിയില്‍

ചൊവ്വ, 26 മാര്‍ച്ച് 2013 (19:13 IST)
PRO
PRO
പി ജെ കുര്യനെതിരെ സുര്യനെല്ലി പെണ്‍കുട്ടി തൊടുപുഴ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. കുര്യനെ താനാണ്‌ കുമളിയിലെത്തിച്ചതെന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെതിരെ ഗൂഢാലോചനക്കുറ്റത്തിന്‌ കേസ്‌ എടുക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ സ്വകാര്യ ഹര്‍ജി പീരുമേട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ പുതിയ നീക്കം.

അതിനിടെ കേസില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതില്‍ന്ന്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ഏപ്രില്‍ ഒന്നിനു മുന്‍പ്‌ വിശദീകരണം നല്‍കാനാണ്‌ അഡ്വക്കേറ്റ്‌ ജനറലിനോടു കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌. അഡ്വ സുരേഷ്ബാബു തോമസ്‌, അഡ്വ സി എസ്‌ അജയന്‍ എന്നിവരെ സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍മാരായി നിയമിക്കണമെന്നാണ്‌ പെണ്‍കുട്ടിയുടെ ആവശ്യം.

വെബ്ദുനിയ വായിക്കുക