കുരിശ്‌ ദേഹത്തുവീണ്‌ തൊഴിലാളി മരിച്ചു

Webdunia
ബുധന്‍, 26 ജനുവരി 2011 (16:06 IST)
പള്ളിനിര്‍മാണത്തിനിടെ കുരിശ്‌ ദേഹത്തുവീണ്‌ നിര്‍മാണ തൊഴിലാളി മരിച്ചു. പീച്ചി സ്വദേശി പുല്ലാട്ട്‌ ജോണ്‍ ആണ് മരിച്ചത്‍. 65 വയസ്സായിരുന്നു.

തൃശൂര്‍ ചുവന്ന് മണ്ണിലെ സെന്റ് ജോസഫ് ചര്‍ച്ചിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഒരു മാസമായി പള്ളിയുടെ പുനര്‍നിര്‍മ്മാണം നടക്കുകയായിരുന്നു. നിര്‍‌മ്മാണം അന്തിമഘട്ടമെത്താറായപ്പോഴാണ് അപകടമുണ്ടായത്.

ഏതാണ്ട് പണി പൂര്‍ത്തിയായ പള്ളിയുടെ കുരിശ് സ്ഥാപിക്കുന്നതിനിടയിലാണ് അപകടം നടന്നത്. കുരിശ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.