കുന്നംകുളത്ത് തിമിരശസ്ത്ര ക്രിയ നടത്തിയ നാലുപേരുടെ കാഴ്ച പോയി

ബുധന്‍, 28 ഓഗസ്റ്റ് 2013 (15:23 IST)
PRO
തിമിരശസ്ത്രക്രിയ നടത്തിയ നാലുപേരുടെ കാഴ്ച പോയി. കുന്നംകുളം താലൂക്കാശുപത്രിയില്‍ തിമിരശസ്ത്രക്രിയ നടത്തിയ നാലുപേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.

ശസ്ത്രക്രിയക്കിടെ അണുബാധയുണ്ടാവതാവാമെന്നാണ് പ്രാഥമിക നിഗമനം. ശസ്ത്രക്രിയക്കു വിധേയരായവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

കഴിഞ്ഞ മാസമാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ച് ആന്റ്ബയോട്ടിക്കുകള്‍ നല്‍കിയതായും അണുബാധയായിരിക്കാം ഇതിനു കാരണമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക