കാലുമാറ്റത്തിന് ശ്രമിക്കുന്നത് ഇടതുമുന്നണി ദുര്‍ബലമായതിനാല്‍: ചെന്നിത്തല

ശനി, 2 മാര്‍ച്ച് 2013 (14:36 IST)
PRO
PRO
സിപിഎമ്മിലെ വിഭാഗീയതകള്‍ മറച്ചു വയ്ക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ നീക്കമാണ് മുന്നണി മാറ്റ ചര്‍ച്ചകളെന്ന് കെപിസിസി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല. ഇടതുമുന്നണി ദുര്‍ബലമായതു കൊണ്ടാണു കൂറുമാറ്റത്തിനും കാലുമാറ്റത്തിനും ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിലെ ഏതെങ്കിലും കക്ഷിക്ക്‌ അതൃപ്തിയുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട്‌ പോകും. ഏഴിന്‌ ചേരുന്ന യുഡിഎഫ്‌ നേതൃയോഗത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക